ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യിൽ 86 റൺസിന്റെ കൂറ്റന്‍ ജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 221/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമേ നേടാനായുള്ളു.
41 റൺസ് നേടിയ മഹമ്മുദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മറ്റൊരു ബാറ്റര്‍ക്കും കാര്യമായ സംഭാവന നൽകുവന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ബൗളിംഗിനായി നിയോഗിക്കപ്പെട്ട 7 ബൗളര്‍മാരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.
നിതീഷ് റെഡ്ഡിയും വരുൺ ചക്രവര്‍ത്തിയും രണ്ട് വീതം വിക്കറ്റാണ് ഇന്ത്യയ്ക്കായി നേടിയത്.