അജയ് സിങ് പൂനെ സിറ്റി വിട്ട് ഗോകുലം എഫ് സിയിൽ

ഗോകുലം എഫ് സി പുതിയ ഐലീഗ് സീസണായി ഒരി താരത്തെ കൂടെ ടീമിലേക്ക് എത്തിച്ചു. പഞ്ചാബി സ്വദേശിയായ അജയ് സിങ് ആണ് ഗോകുലവുമായി കരാറിൽ എത്തിയിരിക്കുന്നത്. മുന്നേറ്റ നിരയിലാണ് അജയ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ പൂനെ സിറ്റിയുടെ താരമായിരുന്നു. ഡ്രാഫ്റ്റിൽ 8 ലക്ഷം രൂപ മുടക്കിയാണ് പൂനെ താരത്തെ സ്വന്തമാക്കിയിരുന്നത്.

29കാരനായ അജയ് മുമ്പ് കൊൽക്കത്തൻ ക്ലബുകൾക്കായി ബൂട്ടു കെട്ടിയിട്ടുള്ള താരമാണ്. സതേണ് സമിതി, മോഹൻ ബഗാൻ, മൊഹമ്മദൻസ് എന്നീ ടീമുകൾക്ക് വേണ്ടി അജയ് സിങ്ങ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഫ്രിദിയുടെ റെക്കോർഡിനൊപ്പമെത്തി ക്രിസ് ഗെയ്ൽ
Next articleഇന്ത്യയുടെ ന്യൂസിലാണ്ട് പര്യടനം ജനുവരി 2019ല്‍