വിശ്രമിച്ചാൽ ആരും ഫോമിലേക്ക് മടങ്ങി വരില്ല – ഇര്‍ഫാന്‍ പത്താന്‍

ഫോമിലില്ലാത്ത ഇന്ത്യന്‍ സീനിയര്‍ താരങ്ങളെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയിൽ നിന്ന് വിശ്രമം നൽകിയ ബിസിസിഐ തീരുമാനത്തെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍. വിശ്രമിച്ചാൽ ആരും ഫോമിലേക്ക് മടങ്ങി വരില്ലെന്നും അങ്ങനെ ഒരു ചരിത്രം എവിടെയും ഇല്ലെന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയാകട്ടേ മാര്‍ച്ചിന് ശേഷം ഒരു അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല. കോവിഡ് കാരണം ഇന്ത്യയുടെ ഇംഗ്ലണ്ടിന്റെ ഏക ടെസ്റ്റ് മത്സരത്തിലും രോഹിത് കളിച്ചിരുന്നില്ല. അതിനാൽ തന്നെ രോഹിത്തിനെ ഇന്ത്യ വെസ്റ്റിന്‍ഡീസിലേക്ക് അയയ്ക്കുമെന്നാണ് കരുതിയത്.

എന്നാൽ പകരം ശിഖര്‍ ധവാനെയാണ് ഇന്ത്യ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.