തയ്യാറെടുപ്പിന് സമയമില്ലെങ്കിൽ ടി20 ലോകകപ്പ് മാറ്റിവെക്കുന്നതാണ് നല്ലത് : ജേസൺ റോയ്

- Advertisement -

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പിന് തയ്യാറെടുക്കാൻ ആവശ്യമായ സമയം ലഭിച്ചില്ലെങ്കിൽ ടൂർണമെന്റ് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലതാണെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജേസൺ റോയ്. ലോകത്താകമാനം പടർന്ന കോവിഡ്-19 മഹാമാരിയെ തുടർന്ന് ക്രിക്കറ്റ് മത്സരങ്ങൾ എല്ലാം നിർത്തലാക്കിയിരുന്നു.

എന്നാൽ ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പിന്റെ ഭാവി ഇതുവരെ തീരുമാനിച്ചിരുന്നില്ല. താരങ്ങൾക്ക് ശരിയായ രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി ഓസ്ട്രേലിയയിലേക്ക് പോവാൻ കഴിയില്ലെങ്കിൽ ടി20 ലോകകപ്പ് മാറ്റിവെക്കുന്നതാണെന്ന് ജേസൺ റോയ് പറഞ്ഞു.

എന്നാൽ നേരത്തെ തീരുമാനിച്ച പ്രകാരം ക്രിക്കറ്റ് നടക്കുകയാണെങ്കിൽ അതിന് വേണ്ടി തയ്യാറാവേണ്ടത് തങ്ങളുടെ ജോലിയാണെന്നും ടി20 ലോകകപ്പിന് വേണ്ടി തയ്യാറാവാൻ മൂന്ന് ആഴ്ച മാത്രമാണ് ഉള്ളതെന്ന് പറഞ്ഞാൽ താരങ്ങൾ എല്ലാം വേണ്ട തയ്യാറെടുപ്പുകൾ നടത്തുമെന്നും ജേസൺ റോയ് പറഞ്ഞു.

Advertisement