യുകെ ഇന്ത്യയെ റെഡ് ലിസ്റ്റ് ചെയ്തത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തിരിച്ചടിയാകില്ലെന്ന് ഐസിസി

Worldtestchampionshipwtcfinal
- Advertisement -

സൗത്താംപ്ടണില്‍ ഇന്ത്യ ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കാനിരിക്കുമ്പോളാണ് ഇന്ത്യയെ റെഡ് ലിസ്റ്റ് ചെയ്യുവാന്‍ യുകെ തീരുമാനിച്ചത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അനുദിനം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ട്രാവല്‍ ബാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് യുകെ നീങ്ങിയത്.

ഈ തീരുമാനം യുകെ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച ഉടന്‍ തന്നെ ഐസിസി മാനേജര്‍മാര്‍ സര്‍ക്കാരുമായി ഇതിന്റെ ഡബ്ലുടിസി ഫൈനലിന്മേലുള്ള പ്രഭാവം എന്തായിരിക്കുമെന്നത് ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും നേരത്തെ ഇംഗ്ലണ്ടിലെ സ്ഥിതി വളരെ ആശങ്കജനകമായ സമയത്ത് അവിടെ മത്സരങ്ങള്‍ എങ്ങനെ നടത്താമെന്ന് ഇസിബിയും മറ്റു രാജ്യങ്ങളില്‍ അതാത് ബോര്‍ഡുകളും മത്സരം സംഘടിപ്പിച്ചതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിശ്ചയിച്ചത് പോലെ തന്നെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഐസിസി സ്പോക്സ്മാന്‍ പറഞ്ഞു.

രണ്ട് മാസം കഴിഞ്ഞാണ് മത്സരം നടക്കുന്നതെങ്കിലും ഇന്ത്യന്‍ ടീം ഐപിഎല്‍ കഴിഞ്ഞ ഉടനെ ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് തീരുമാനിച്ചിരുന്നത്.

Advertisement