2025-ൽ മലേഷ്യയിൽ നടക്കാനിരിക്കുന്ന ഐസിസി U19 വനിതാ ടി20 ലോകകപ്പിൻ്റെ മത്സര ഷെഡ്യൂൾ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഔദ്യോഗികമായി പുറത്തിറക്കി. 2025 ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെ 15 ദിവസങ്ങളിലായി മൊത്തം 41 മത്സരങ്ങൾ ആണ് ലോകകപ്പിൽ നടക്കുക. ലോകമെമ്പാടുമുള്ള പതിനാറ് ടീമുകൾ ഈ ടൂർണമെൻ്റിൽ പങ്കെടുക്കും.
പ്രധാന ഇനത്തിന് പുറമേ, ജനുവരി 13 നും 16 നും ഇടയിൽ പതിനാറ് സന്നാഹ മത്സരങ്ങളും ടീമുകൾ കളിക്കും. പതിനാറ് ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരം.
Group A – India (A1), West Indies (A2), Sri Lanka (A3) and Malaysia (A4), playing at Bayuemas Oval in Selangor.
Group B – England (B1), Pakistan (B2), Ireland (B3) and USA (B4) playing at Dato’ Dr. Harjit Singh Johor Cricket Academy (JCA Oval), Johor.
Group C – New Zealand (C1), South Africa (C2), Africa’s Qualifier (C3) and Samoa (C4) and playing at Borneo Cricket Ground, Sarawak.
Group D – Australia (D1), Bangladesh (D2), Asia’s Qualifier (D3) and Scotland (D4) and playing at UKM YSD Oval in Selangor.