Transfer

അൻസു ഫതിയെ സ്വന്തമാക്കാൻ വോൾവ്സ് രംഗത്ത്

ബാഴ്സലോണയുടെ യുവതാരം അൻസു ഫതിയെ സ്വന്തമാക്കാൻ വോൾവ്സ് രംഗത്ത്. കഴിഞ്ഞ സീസണിൽ ഒരു വർഷത്തെ ലോണിൽ ബ്രൈറ്റണ് വേണ്ടി കളിച്ച അൻസു ഫതിയെ വീണ്ടും ലോണിൽ അയക്കാൻ തന്നെയാണ് ബാഴ്സലോണ ശ്രമിക്കുന്നത്. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കും അൻസുവിനെ നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല.

അൻസു 23 08 07 12 36 51 593

ബ്രൈറ്റണ് ആയും അധികം തിളങ്ങാൻ അൻസു ഫതിക്ക് ആയിരുന്നില്ല. വോൾവ്സിനെ കൂടാതെ തുർക്കിയിൽ നിന്നും ഇറ്റലിയിൽ നിന്നും അൻസുവിനായി ക്ലബുകൾ രംഗത്ത് ഉണ്ട്.

ബാഴ്സലോണയിൽ 2027വരെയുള്ള കരാർ അൻസു ഫതിക്ക് ഉണ്ട്. 2012 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് അൻസു ഫതി. അരങ്ങേറ്റ സമയത്ത് ബാഴ്സലോണയിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറിംഗ് റെക്കോർഡ് എല്ലാം അൻസു ഫതി തകർത്തിരുന്നു. പിന്നീട് പരിക്കുകൾ താരത്തിന്റെ കരിയറിനെ ബാധിക്കുക ആയിരുന്നു.