ഐസിസി യുറോപ്പ് യോഗ്യത മത്സരങ്ങള്‍ സ്പെയിനിലേക്ക് മാറ്റി

ഐസിസിയുടെ രണ്ട് പാത്ത്‍വേ ഇവന്റുകള്‍ സ്പെയിനിലേക്ക് നീക്കുകയാണെന്ന് അറിയിച്ച് ബോര്‍ഡ്. യുകെയിലെ കോവി‍ഡ് നിയന്ത്രണങ്ങള്‍ കാരണമാണ് ഈ തീരുമാനം എന്നും ബോര്‍ഡ് അറിയിച്ചു. വനിത ടി20 ലോകകപ്പ് യുറോപ്യന്‍ ക്വാളിഫയര്‍ മത്സരങ്ങളും അണ്ടര്‍ 19 പുരുഷ ലോകകപ്പിനുള്ള യുറോപ്യന്‍ യോഗ്യത മത്സരങ്ങളും സ്പെയിനിൽ നടക്കുമന്ന് ഐസിസി അറിയിച്ചു.

ഓഗസ്റ്റ് 26 മുതൽ 30 വരെ സ്പെയിനിലെ ലാ മംഗയിൽ വനിതകളുടെ യോഗ്യത റൗണ്ടും സെപ്റ്റംബര്‍ 19 മുതൽ 25 വരെ അണ്ടര്‍ 19 ഇവന്റും നടക്കുമെന്നും ഐസിസി അറിയിച്ചു.