പത്ത് വര്‍ഷം വിലക്കേറ്റു വാങ്ങി മുന്‍ സിംബാബ്‍വേയുടെ ക്രിക്കറ്റ് ഡയറക്ടര്‍

ഐസിസിയുടെ വലിക്ക് ഏറ്റ് വാങ്ങി മുന്‍ സിംബാബ്‍വേ ക്രിക്കറ്റ് ഡയറക്ടര്‍ ഇനോക് ഇകോപെ. 10 വര്‍ഷത്തേക്കാണ് വിലക്ക്. ഐസിസി ആന്റി-കറപ്ഷന്‍ ട്രൈബ്യൂണല്‍ മൂന്നോളം കോഡുകള്‍ ഇകോപെ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിനു വിലക്ക് വിധിച്ചത്. അന്വേഷണത്തിനോട് സഹകരിക്കാത്തതിനും വേണ്ടത്ര രേഖകള്‍ ആവശ്യപ്പെട്ട പ്രകാരം നല്‍കാതിരിക്കുകയും മൊബൈലും മറ്റു രേഖകളും ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാതിരുന്നതിനും അന്വേഷണം തടസ്സപ്പെടുത്തുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുകയുമെല്ലാം ആണ് ഇനോക് നടത്തിയ തെറ്റുകള്‍.

സിംബാബ്‍വേ നായകന്‍ ഗ്രെയിം ക്രെമറിനെ രാജന്‍ നയ്യര്‍ എന്ന ബുക്കി സമീപിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇകോപെ എടുത്ത സമീപനങ്ങള്‍ രാജനുമായി ഇകോപെയ്ക്കും ബന്ധമുണ്ടെന്ന സംശയം ആന്റി കറപ്ഷന്‍ യൂണിറ്റിനുണ്ടാക്കുന്ന സമീപനാണ് ഇദ്ദേഹം പുറത്തെടുത്തതെന്നാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

വാതുവെയ്പ് ശ്രമം നേരത്തെ അറിയിച്ച ഗ്രെയിം ക്രെമറിനും അന്വേഷണത്തോട് സഹകരിച്ച സിംബാബ‍്‍വേ ക്രിക്കറ്റിനോടും നന്ദി അറിയിക്കുന്നതായി ഐസിസിയുടെ ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ അറിയിച്ചു.