ഇബ്രാഹിം സദ്രാന്റെ മികവില്‍ അഫ്ഗാനിസ്ഥാന് ആദ്യ സെഷനില്‍ ഭേദപ്പെട്ട സ്കോര്‍

Ibrahimzadran

സിംബാ‍ബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. രണ്ടാം ഓവറില്‍ തന്നെ ജാവേദ് അഹമ്മദിയെ(4) നഷ്ടമായ ടീമിനെ ഇബ്രാഹിം സദ്രാനും റഹ്മത് ഷായും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 50 റണ്‍സാണ് രണ്ടാം ഇന്നിംഗ്സില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

Rahmatshah

23 റണ്‍സ് നേടിയ റഹ്മത് ഷാ റണ്ണൗട്ട് ആയത് അഫ്ഗാനിസ്ഥാന് തിരിച്ചടിയായെങ്കിലും ഇബ്രാഹിം സദ്രാനും ഹസ്മത്തുള്ള ഷഹീദിയും ചേര്‍ന്ന് ടീമിനെ ആദ്യ സെഷനില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 83 റണ്‍സിലേക്ക് നയിച്ചു. സദ്രാന്‍ 43 റണ്‍സും ഷഹീദി 12 റണ്‍സുമാണ് നേടിയിട്ടുള്ളത്. 27 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

Previous articleഒരു സ്വപ്ന തിരിച്ചുവരവും പ്രതീക്ഷിച്ച് ബാഴ്സലോണ ഇന്ന് പാരീസിൽ
Next article“മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി ധരിക്കുന്നതിൽ അഭിമാനം”