“മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി ധരിക്കുന്നതിൽ അഭിമാനം”

Img 20201201 121417
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൻ കവാനി ക്ലബിൽ തുടരില്ല എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ പ്രതികരണവുമായി കവാനി രംഗത്ത്. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിലൂടെയാണ് കവാനി പ്രതികരിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി ധരിക്കുന്നതിൽ അഭിമാനം ഉണ്ട് എന്നാണ് കവാനി പോസ്റ്റ് ചെയ്തത്‌. കവാനി കരാർ പുതുക്കില്ല എന്ന കവാനിയുടെ പിതാവ് പറഞ്ഞതിനു പിന്നാലെയാണ് കവാനിയുടെ ഇൻസ്റ്റാ പോസ്റ്റ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഷ്ടപ്പെടാഞ്ഞിട്ടല്ല ഇംഗ്ലണ്ട് കവാനിക്ക് ഇഷ്ടപ്പെടാത്തത് ആണ് താരം ക്ലബ് വിടാൻ തീരുമാനിക്കാനുള്ള കാരണം എന്നാണ് ഈ പോസ്റ്റിനെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്‌. കവാനി വംശീയാധിക്ഷേപം നടത്തി എന്ന് പറഞ്ഞ് താരത്തിനെതിരെ ഇംഗ്ലീഷ് എഫ് എ നടപടി എടുത്തതും മറ്റുമാണ് താരം ഇംഗ്ലണ്ട് വിടാൻ ആലോചിക്കാൻ കാരണം എന്ന് കവാനിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു‌. കുടുംബത്തിൽ നിന്ന് ഇത്ര ദൂരം മാറി നിൽക്കാൻ കവാനി ഇഷ്ടപ്പെടുന്നില്ല എന്നും കവാനിയുടെ പിതാവ് പറഞ്ഞു. ഈ സീസൺ അവസാനത്തോടെ താരം ക്ലബ് വിടും എന്നും ലാറ്റിനമേരിക്കയിൽ ആകും ഇനി കളിക്കുക എന്നും അദ്ദേഹം പറഞ്ഞു.

കവാനി ബോക ജൂനിയേഴ്സുമായി ചർച്ച നടത്തുണ്ട് എന്നും അവിടെ കളിക്കാൻ കവാനി താല്പര്യപ്പെടുന്നുണ്ട് എന്നും കവാനിയുടെ പിതാവ് പറഞ്ഞു. ഈ സീസൺ തുടക്കത്തിൽ ഫ്രീട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ കവാനി കളത്തിൽ ഇറങ്ങിയപ്പോൾ എല്ലാം ക്ലബിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 7 ഗോളുകൾ താം ഈ സീസണിൽ സ്കോർ ചെയ്തു.

Previous articleഇബ്രാഹിം സദ്രാന്റെ മികവില്‍ അഫ്ഗാനിസ്ഥാന് ആദ്യ സെഷനില്‍ ഭേദപ്പെട്ട സ്കോര്‍
Next articleശരത് കമാലിന്റെ അടുത്ത എതിരാളി മുന്‍ ലോക ഒന്നാം നമ്പര്‍ താരം