ഒരു സ്വപ്ന തിരിച്ചുവരവും പ്രതീക്ഷിച്ച് ബാഴ്സലോണ ഇന്ന് പാരീസിൽ

Images (35)

ബാഴ്സലോണ ഇന്ന് 2017 ആവർത്തിക്കും എന്ന പ്രതീക്ഷയിലായിരിക്കും. ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ ആദ്യ പാദത്തിൽ പി എസ് ജിയോട് 4-1ന് പരാജയപ്പെട്ട ബാഴ്സലോണക്ക് അങ്ങനെ ഒരു വലിയ തിരിച്ചുവരവ് നടത്തിയാലേ ക്വാർട്ടർ ഫൈനൽ കാണാൻ കഴിയു. ഇന്ന് പാരീസിൽ പി എസ് ജിക്ക് എതിരെ ഇറങ്ങുമ്പോൾ അത്ഭുതങ്ങൾ നടക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് റൊണാൾഡ് കോമാൻ പറയുന്നു.

നാലു എവേ ഗോൾ ഉള്ളത് കൊണ്ട് തന്നെ നാലു ഗോളുകൾ എങ്കിലും പാരീസിൽ അടിച്ചാലെ ബാഴ്സലോണക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളൂ. പരിക്കേറ്റ് പികെയും അറോഹോയും ഒന്നും ഇല്ലാതെ ഇറങ്ങുന്ന ബാഴ്സലോണക്ക് ഡിഫൻസിൽ വലിയ പ്രശ്നങ്ങൾ ഉണ്ട്. എങ്കിലും സെവിയ്യക്ക് എതിരെ കോപ ഡെൽ റേയിൽ അടുത്തിടെ നടത്തിയ തിരിച്ചുവരവ് ബാഴ്സലോണക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

പി എസ് ജി നിരയിൽ ഇന്ന് നെയ്മറും മോയിസെ കീനും ഉണ്ടാകില്ല. എന്നാൽ ആദ്യ പാദത്തിൽ ഇല്ലാതിരുന്ന ഡി മറിയ, ഇക്കാർഡ് എന്നിവർ തിരികെയെത്തിയിട്ടുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Previous articleപരാഗ് മറാത്തെ യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി വീണ്ടും നിയമിതനായി
Next articleഇബ്രാഹിം സദ്രാന്റെ മികവില്‍ അഫ്ഗാനിസ്ഥാന് ആദ്യ സെഷനില്‍ ഭേദപ്പെട്ട സ്കോര്‍