അര്‍ദ്ധ ശതകത്തിന് ശേഷം ഇബ്രാഹിം സദ്രാന്‍ പുറത്ത്, അഫ്ഗാനിസ്ഥാന്‍ മുന്നേറുന്നു

Ibrahimzadranhasmattulahshahidi

സിംബാ‍ബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 187/3 എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍. മൂന്നാം വിക്കറ്റില്‍ ഹസ്മത്തുള്ള ഷഹീദിയുമായി 65 റണ്‍സ് കൂട്ടുകെട്ട് നേടിയ ഇബ്രാഹിം സദ്രാന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന് അടിത്തറ പാകിയത്.

72 റണ്‍സ് നേടിയ താരം റയാന്‍ ബര്‍ളിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 121/3 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. തുടര്‍ന്ന് ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനും ഷഹീദിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇതുവരെ 66 റണ്‍സ് നേടിയിട്ടുണ്ട്.

ഷഹീദി 42 റണ്‍സും അസ്ഗര്‍ 38 റണ്‍സുമാണ് നേടിയിട്ടുള്ളത്.

Previous articleലോകകപ്പ് നടക്കാനിരിക്കുന്നത് ഇന്ത്യയിലെന്നതിനാല്‍ ഐപിഎല്‍ കളിക്കുന്നത് ഗുണം ചെയ്യും – ജോസ് ബട്‍ലര്‍
Next articleലോകേഷ് രാഹുലിനെ മറികടന്ന് ആരോണ്‍ ഫിഞ്ച്, ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക്