ബുംറയെക്കുറിച്ച് ആദ്യം മികച്ച അഭിപ്രായം ഇല്ലായിരുന്നുവെങ്കിലും താരം ഒരു അതുല്യ പ്രതിഭയാണെന്ന് തെളിയിച്ചു

Photo: AP

ജസ്പ്രീത് ബുംറ വളരെ പെട്ടെന്നാണ് ഇന്ത്യയുടെ മുന്‍ നിര പേസര്‍ ആയി മാറിയത്. താരം അതുല്യ പ്രതിഭയാണെന്നും തലമുറയില്‍ ഉണ്ടാകുന്ന ഒരു പ്രത്യേക താരമെന്ന ഗണത്തില്‍ പെടുത്താവുന്ന കളിക്കാരനാണ് ജസ്പ്രീത് ബുംറയെന്ന് പറഞ്ഞ് മുന്‍ വിന്‍ഡീസ് പേസര്‍ ഇയാന്‍ ബിഷപ്പ്.

തനിക്ക് ബുംറ ആദ്യം അന്താരാഷ്ട്ര രംഗത്ത് എത്തിയപ്പോള്‍ അത്ര മതിപ്പ് തോന്നിയില്ലെങ്കിലും തന്റെ മുന്‍വിധിയെ മാറ്റുന്ന പ്രകടനമാണ് താരം പിന്നീട് പുറത്തെടുത്തതെന്ന് ഇയാന്‍ ബിഷപ്പ് വ്യക്തമാക്കി. താരത്തിന് പേസ് എവിടുന്നാണ് വരുന്നതെന്ന് താന്‍ പലപ്പോഴും അതിശയപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

മികച്ച പേസിലും മികച്ച നിയന്ത്രണത്തോടെയാണ് ജസ്പ്രീത് ബുംറ പന്തെറിയുന്നതെന്നും അത് ഒരു അതുല്യ പ്രതിഭയുടെ ലക്ഷണമാണെന്നും ബിഷപ്പ് വ്യക്തമാക്കി. താരം ഫിറ്റ്നെസ്സ് നിലനിര്‍ത്തിയാല്‍ ഇന്ത്യയുടെയെന്നല്ല ലോകത്തിലെ തന്നെ മികച്ച പേസ് ബൗളറായി മാറുമെന്നും ഇയാന്‍ ബിഷപ്പ് വ്യക്തമാക്കി.

Previous articleഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച പേസര്‍മാരുടെ തലമുറ ഇത് – ഇയാന്‍ ബിഷപ്പ്
Next articleഅൻസു ഫറ്റിയെ തേടി വൻ ക്ലബുകൾ, വിട്ടുകൊടുക്കില്ല എന്ന് ബാഴ്സ