തനിക്കും മറ്റുള്ളവരെ പോലെ സമ്മര്‍ദ്ദം ഉണ്ടാവാറുണ്ട് – എംഎസ് ധോണി

- Advertisement -

ക്യാപ്റ്റന്‍ കൂള്‍ എന്നാണ് എംഎസ് ധോണി പൊതുവേ അറിയപ്പെടുന്നത്. അതെ സമയം താനും സമ്മര്‍ദ്ദത്തിനും ഭയത്തിനും അടിപ്പെടാറുണ്ടെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. മാനസിക ആരോഗ്യം എന്ന വിഷയത്തിലാണ് എംഎസ് ധോണി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുണ്ടെന്ന് തുറന്ന് പറയുന്നത് ഒരു വൈകല്യമായി കണക്കാക്കി വരുന്നുണ്ടെന്നും ധോണി വ്യക്തമാക്കി.

പൊതുവേ ആരും പറയാറില്ലെങ്കിലും താന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ ആദ്യത്തെ 5-10 പന്തുകള്‍ നേരിടുന്നത് വരെ തന്റെ ഹൃദയമിടിപ്പ് വളരെ ഉയരാറുണ്ടെന്നും തനിക്ക് സമ്മര്‍ദ്ദം ഉയരാറുണ്ടെന്നും ധോണി വ്യക്തമാക്കി. അത് സാധാരണ മനുഷ്യനെന്ന നിലയില്‍ സംഭവിക്കുന്ന കാര്യമാണെന്നും ധോണി വ്യക്തമാക്കി.

അത് ചെറിയ ഒരു പ്രശ്നം മാത്രമാണെങ്കിലും ആരും അത് കോച്ചുമാരോട് തുറന്ന് പറയാറില്ലെന്നും അങ്ങനെ പറയുന്നത് ക്രിക്കറ്റില്‍ വളരെ വലിയ കാര്യമാണെന്നും ധോണി പറഞ്ഞു. ഇത് കൊണ്ടാണ് ക്രിക്കറ്റില്‍ കോച്ചും കളിക്കാരനും തമ്മില്‍ വളരെ മികച്ച ബന്ധം ഉണ്ടാവണമെന്ന് പറയുവാന് ‍കാരണമെന്നും ധോണി അഭിപ്രായപ്പെട്ടു. 15 ദിവസത്തേക്ക് വരുന്ന ഒരാളാകരുത് ഒരു ടീമിന്റെ മെന്റല്‍ കണ്ടീഷണിംഗ് കോച്ചെന്നും താരം വ്യക്തമാക്കി.

Advertisement