തനിക്ക് രണ്ട് പേരെയും ഇഷ്ടം, ബാബര്‍ അസമോ കോഹ്‍ലിയോ എന്ന ചോദ്യത്തിന് ഷഹീന്‍ അഫ്രീദിയുടെ മറുപടി

ബാബര്‍ അസമിനെയും വിരാട് കോഹ്‍ലിയെയും തനിക്ക് ഒരു പോലെ ഇഷ്ടം എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍‍ അഫ്രീദി. രണ്ട് ബാറ്റിംഗ് ഇതിഹാസങ്ങളിൽ മികച്ച ഒരാളെ തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെട്ടപ്പോളാണ് ഷഹീന്‍ ഇത്തരത്തിലുള്ള മറുപടിയുമായി രംഗത്തെത്തിയത്.

അതേ സമയം ജോസ് ബട‍്ലറെക്കാള്‍ മികച്ച താരമായി മുഹമ്മദ് റിസ്വാനെയും ഐപിഎലിനെക്കാള്‍ മികച്ച ലീഗ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആണെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരമായി താരം വ്യക്തമാക്കി.