“എനിക്ക് പറ്റിയത് വലിയ പിഴ, ഞാന്‍ ശിക്ഷാര്‍ഹാന്‍” – സര്‍ഫ്രാസ് അഹമദ്

ദക്ഷിണാഫ്രിക്കക്കെതിരായ മല്സരത്തിനിടെ വംശീയപരമായ പരാമർശം നടത്തിയ പാക് ക്യാപ്റ്റൻ സർഫ്രാസ് അഹ്മദിനെ ഐസിസി വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് പാകിസ്താനിലേക്ക് തിരിച്ചു വിളിക്കപ്പെട്ട സർഫ്രാസ് തന്റെ തെറ്റ് ഏറ്റുപറഞ്ഞിരിക്കുകയാണ്. കറാച്ചിയിൽ എത്തിയ സർഫ്രാസ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

“ഞാൻ ചെയ്ത തെറ്റ് മനസിലാക്കുന്നു, അതിനു ശിക്ഷാർഹനുമാണ് ഞാൻ. ഏതു തരത്തിലുള്ള വിലക്കും നേരിടാൻ തയ്യാറാണ്” – സർഫ്രാസ് പറഞ്ഞു. തനിക്ക് നൽകിയ പിന്തുണയ്ക്ക് പിസിബിക്കും സർഫ്രാസ് നന്ദി പറഞ്ഞു.

Previous articleസെലക്ടറുടെ ജോലി ചെയ്യേണ്ട, കോച്ചായി മാത്രമിരുന്നാല്‍ മതിയെന്ന് ഹതുരുസിംഗയോട് ശ്രീലങ്കന്‍ ബോര്‍ഡ്
Next articleഗോള്‍ മഴ പെയ്യിച്ച മിസോറാം പോലീസ്, ഗോവയെ അരുണാചല്‍ അട്ടിമറിച്ചു