സെലക്ടറുടെ ജോലി ചെയ്യേണ്ട, കോച്ചായി മാത്രമിരുന്നാല്‍ മതിയെന്ന് ഹതുരുസിംഗയോട് ശ്രീലങ്കന്‍ ബോര്‍ഡ്

ടൂറില്‍ സെലക്ടറുടെ ജോലിയില്‍ നിന്ന് ശ്രീലങ്കയുടെ കോച്ച് ഹതുരുസിംഗയെ ഒഴിവാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബ്രിസ്ബെയിനിലെ കനത്ത തോല്‍വിയ്ക്ക് ശേഷമാണ് ഈ പുതിയ തീരുമാനം. ഇനി മുതല്‍ ടീം മാനേജരും ക്യാപ്റ്റനും അടങ്ങുന്ന കമ്മിറ്റി നാഷണല്‍ സെലക്ഷന്‍ കമ്മിറ്റിയുമായി ചേര്‍ന്ന് ആവും അവസാന ഇലവനെ തീരുമാനിക്കുകയെന്ന് ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.

ഈ മാറ്റത്തോടെ സെലക്ഷന്‍ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കല്‍ കോച്ചിനു ഇനിയുണ്ടാവില്ലെന്ന് വേണം മനസ്സിലാക്കുവാന്‍. ഹോം മത്സരങ്ങളില്‍ നേരത്തെ തന്നെ ഹതുരുസിംഗയ്ക്ക് സെലക്ടറുടെ റോള്‍ ഇല്ലായിരുന്നുവെന്ന് വേണം മനസ്സിലാക്കുവാന്‍. എന്നാല്‍ വിദേശ ടൂറുകളില്‍ താരത്തിനു ഇത്തരം തിരഞ്ഞെടുപ്പുകളില്‍ ഭാഗം ആകുവാന്‍ നേരത്തെ അവസരമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

വെള്ളിയാഴ്ച കാന്‍ബറയിലാണ് ലങ്കയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്.

Previous articleഐ.എച്ച്.ആർ.ഡി കോളേജ് സ്പോർട്സ് & ഗെയിംസ് – എസ്.ആർ വൈശാഖ് ഉദ്ഘാടനവും ഐ.എം വിജയൻ സമ്മാന ദാനവും നിർവ്വഹിച്ചു
Next article“എനിക്ക് പറ്റിയത് വലിയ പിഴ, ഞാന്‍ ശിക്ഷാര്‍ഹാന്‍” – സര്‍ഫ്രാസ് അഹമദ്