ഇന്ത്യൻ ടീമിൽ നാലാം സ്ഥാനത്ത് തനിക്ക് കളിക്കാൻ പറ്റുമെന്ന് സുരേഷ് റെയ്ന

- Advertisement -

ഇന്ത്യൻ ടീമിൽ ഇപ്പോൾ നിലവിൽ ചർച്ച വിഷയമായിക്കൊണ്ടിരിക്കുന്ന നാലാം സ്ഥാനത്ത് തനിക്ക് കളിയ്ക്കാൻ കഴിയുമെന്ന് സുരേഷ് റെയ്ന. നിലവിൽ ഇന്ത്യൻ ടീമിന് പുറത്തുള്ള സുരേഷ് റെയ്ന 2018ൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചത്. 32കാരനായ റെയ്‌ന 2020ലും 2021ലും നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഭാഗമാവാനുള്ള ശ്രമത്തിലാണ്. തനിക്ക് നാലാം നമ്പറിൽ ഇനിയും ബാറ്റ് ചെയ്യാൻ സാധിക്കുമെന്നും താൻ മുൻപ് അവിടെ ബാറ്റ് ചെയ്യുകയും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തതാണെന്ന് സുരേഷ് റെയ്ന പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാലാം ഇന്ത്യൻ ടീമിന്റെ നാലാം സ്ഥാനം വലിയ ചർച്ച വിഷയമാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ടീമിന് നാലാം സ്ഥാനത്ത് മികച്ച താരം ഇല്ലാതെപോയതാണ് ഇന്ത്യ സെമി ഫൈനലിൽ തോൽക്കാൻ കാരണമെന്ന് പല പ്രമുഖരും വിലയിരുത്തിയിരുന്നു. നിലവിൽ യുവതാരം റിഷഭ് പന്തിനെയാണ് നാലാം സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിലും താരത്തിന് സ്ഥിരത പുലർത്താൻ കഴിഞ്ഞിരുന്നില്ല. റിഷഭ് പന്ത് ആശയ കുഴപ്പത്തിലാണെന്നും അത് കൊണ്ട് തന്നെ തന്റെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാൻ റിഷഭ് പന്തിന് കഴിയുന്നില്ലെന്നും സുരേഷ് റെയ്ന പറഞ്ഞു.

Advertisement