ആഴ്സണലിനെതിരെ പോഗ്ബയും മാർഷ്യലും റാഷ്ഫോർഡും ഇല്ല

Photo: Reuters
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിക്ക് പ്രശ്നങ്ങൾ മാറുന്നില്ല. മധ്യനിര താരം പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്കേറ്റതായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ അറിയിച്ചു. കഴിഞ്ഞ മത്സരത്തിൽ റോച്ഡൈലിനെതിരെ പോഗ്ബ 90 മിനുട്ട് കളിച്ചിരുന്നു. അത് പോഗ്ബയെ വീണ്ടും പരിക്കിന്റെ പിടിയിൽ ആക്കി എന്ന് സോൾഷ്യാർ പറഞ്ഞു. അടുത്ത മത്സരത്തിൽ ആഴ്സണലിനെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

അവസാന ഒരു മാസമായി പരിക്കിന്റെ പിടിയിലായ മാർഷ്യലും ആഴ്സണലിനെതിരെ ഉണ്ടാകില്ല എന്ന് സോൾഷ്യർ പറഞ്ഞു. മാർഷ്യൽ ഈ ഇന്റർ നാഷണൽ ബ്രേക്ക് കഴിയുന്നത് വരെ ഉണ്ടാവില്ല എന്ന് സോൾഷ്യർ പറഞ്ഞു. പരിക്കേറ്റ റാഷ്ഫോർഡും ടീമിൽ ഉണ്ടാകില്ല. ലൂക് ഷോ, ഫിൽ ജോൺസ് എന്നിവരും പരിക്കിന്റെ പിടിയിൽ ആണെന്ന് ഒലെ പറഞ്ഞു. യുവതാരം ഗ്രീൻവുഡ് തന്നെ ആദ്യ ഇലവനിൽ സ്ട്രൈക്കറായി ഇറങ്ങാനാണ് സാധ്യതയെന്ന് അദ്ദേഹം സൂചനകൾ നൽകി.

Advertisement