കൊൽക്കത്ത ഫുട്ബോൾ ലീഗിലെ കിരീട പോരാട്ടങ്ങൾ സെപ്റ്റംബർ 29ന്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിലെ അവസാന റൗണ്ടിലെ പ്രധാന പോരാട്ടങ്ങൾ ഒരേ സമയം നടത്താൻ ഐ എഫ് എ തീരുമാനിച്ചു. സെപ്റ്റംബർ 29നാകും കിരീടം നിർണയിക്കുന്ന പ്രധാന പോരാട്ടങ്ങൾ നടക്കുക. പീർലെസ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ ക്ലബുകൾ ഇപ്പോഴും കിരീട പ്രതീക്ഷയിലാണ് ഉള്ളത്.

20 പോയന്റുമായി ഈസ്റ്റ് ബംഗാൾ ലീഗിൽ ഒന്നാമതാണ്. 17 പോയന്റുമായി പീർലെസും മോഹൻ ബഗാനും തൊട്ടു പിറകിലുണ്ട്. പീർലെസിന് ഒരു മത്സരം ഇന്ന് കളിക്കാൻ ഉള്ളതിനാൽ അവരും 20 പോയന്റിൽ എത്താൻ സാധ്യതയുണ്ട്. സെപ്റ്റംബർ 29ന് ഉച്ചക്ക് 2.30നാകും അവസാന റൗണ്ടിലെ മൂന്ന് മത്സരങ്ങളും നടക്കുക.

അവസാന റൗണ്ട് ഫിക്സ്ചർ;

മോഹൻ ബഗാൻ vs കലിഗട്ട് – മോഹൻ ബഗാൻ ഗ്രൗണ്ട്

ഈസ്റ്റ് ബംഗാൾ vs കൊൽക്കത്ത കസ്റ്റംസ് – ഈസ്റ്റ് ബംഗാൾ ഗ്രൗണ്ട്

പീർലസ് vs ജോർജ് ടെലിഗ്രാഫ് – ബറാസത്ത് സ്റ്റേഡിയം

Advertisement