ഹൈദരബാദിലെ ടിക്കറ്റ് വിൽപ്പന, തിക്കിലും തിരക്കിലും പെട്ട് ആരാധകർക്ക് പരിക്ക്, പോലീസ് ലാത്തിയും വീശി

ഹൈദരാബാദിൽ നടക്കുന്ന ടി20 മത്സരത്തിനായുള്ള ടിക്കറ്റ് വില്പ്പനക്ക് ഇട ക്രിക്കറ്റ് ആരാധകർക്ക് പരിക്കേറ്റു. ഈ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 ഐയുടെ വിക്കറ്റ് വാങ്ങാൻ ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ എത്തിയവർക്കാണ് തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റത്‌. നാല് പേരെ പരിക്കുമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

20220922 153340

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ടിക്കറ്റ് എടുക്കാൻ നല്ല സൗകര്യങ്ങൾ ഗവണ്മെന്റ് ഒരുക്കിയില്ല എന്നതാ‌ണ് പ്രശ്നമായി മാറിയത് എന്നാണ് വിമർശനം. മൂന്ന് വർഷത്തിനു ശേഷമാണ് ഹൈദരബാദിൽ ഇന്ത്യയുടെ ഒരു മത്സരം നടക്കുന്നത്.