373 റണ്‍സ് ജയം നേടി പാക്കിസ്ഥാന്‍

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 164 റണ്‍സില്‍ അവസാനിപ്പിച്ച് 373 റണ്‍സിന്റെ വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 43 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ ചെറുത്ത് നില്പ് നടത്തിയത്. ട്രാവിസ് ഹെഡ് 36 റണ‍്സും ആരോണ്‍ ഫിഞ്ച് 31 റണ്‍സാണ് നേടിയത്. മുഹമ്മദ് അബ്ബാസ് 5 വിക്കറ്റും യസീര്‍ ഷാ 3 വിക്കറ്റും നേടിയാണ് പാക്കിസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ 282 റണ്‍സ് നേടിയ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 400/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 145 റണ്‍സിനു അവസാനിക്കുകയായിരുന്നു.

Previous articleഅമേരിക്കൻ ഫുട്ബോളിൽ താണ്ഡവമാടി റൂണിയും ഇബ്രാഹിമോവിചും
Next article“കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ആരാധകരുണ്ട്, പക്ഷെ അവരാവില്ല നാളെ വിധി എഴുതുക”