“കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ആരാധകരുണ്ട്, പക്ഷെ അവരാവില്ല നാളെ വിധി എഴുതുക”

- Advertisement -

നാളെ കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും ഡെൽഹി ഡൈനാമോസും തമ്മിലുള്ള മത്സരത്തിൽ ആരാധകർ ആയിരിക്കില്ല വിധി എഴുതുന്നത് എന്ന് ഡെൽഹിയിടെ അസിസ്റ്റന്റ് കോച്ച് മൃദുൽ ബാനർജി. കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഹോം ഗ്രൗണ്ടിൽ മികച്ച ആരാധക പിന്തുണ കിട്ടുന്നുണ്ട്. പക്ഷെ അത് നാളെ വിധി എഴുതില്ല. ആരാധകർ അല്ലാ താരങ്ങളും ടാക്ടിക്സുമാണ് മത്സരത്തിന്റെ ഫലം തീരുമാനിക്കുക എന്ന് മൃദുൽ ബാനർജി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തിന്റെ ഡിഫൻസ് കരുത്തുറ്റതാണ്. അതിനെ കീഴ്പ്പെടുത്താൻ കഷ്ടപ്പെടേണ്ടി വരും എന്നും ഡെൽഹി അസിസ്റ്റന്റ് കോച്ച് പറഞ്ഞു. ഡെൽഹി ഡൈനാമോസ് കളിച്ചിട്ട് മൂന്ന് ദിവസമെ ആയുള്ളൂ എന്നതും കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാഴ്ചയോളം വിശ്രമം കിട്ടി എന്നതും തങ്ങൾ കാര്യമാക്കുന്നില്ല എന്നും ബാനർജി പറഞ്ഞു.

നാളെ രാത്രിയാണ് കേരള ബ്ലാസ്റ്റേഴ്സും ഡെൽഹി ഡൈനാമോസും തമ്മിലുള്ള മത്സരം നടക്കുന്നത്.

Advertisement