ശതകത്തിനരികെെ വാര്‍ണര്‍, ഓപ്പണര്‍മാരുടെ കരുത്തില്‍ ഓസ്ട്രേലിയ കുതിയ്ക്കുന്നു

ഗാബ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ അതിശക്തമായ നിലയില്‍. ഒന്നാം വിക്കറ്റില്‍ 51 ഓവറില്‍ നിന്ന് 195 റണ്‍സാണ് ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോ ബേണ്‍സും നേടിയിട്ടുള്ളത്. ഡേവിഡ് വാര്‍ണര്‍ തന്റെ ശതകത്തിന് ഒരു റണ്‍സ് അകലെ 99 റണ്‍സിലും ജോ ബേണ്‍സ് 88 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഇന്നലെ പാക്കിസ്ഥാനെ 240 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ട് ആക്കിയിരുന്നു. പാക്കിസ്ഥാന്റെ സ്കോറിന് 45 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്. ഇന്ന് ഒരു സെഷന്‍ അവശേഷിക്കെ മികച്ച ലീഡിലേക്ക് നീങ്ങുക എന്നതാവും ഓസ്ട്രേലിയയുടെ ലക്ഷ്യം.