പാക്കിസ്ഥാനും ഒരു ബെന്‍ സ്റ്റോക്സ് ഉടനുണ്ടാകും – അസ്ഹര്‍ അലി

ബെന്‍ സ്റ്റോക്സിന്റെ വീരോചിതമായ ഇന്നിംഗ്സിന്റെ വാനോളം പുകഴ്ത്തിയ പാക് താരം അസ്ഹര്‍ അലി തന്റെ ടീമിനും അധികം വൈകാതെ ഒരു ബെന്‍ സ്റ്റോക്സിനെ ലഭിയ്ക്കുമെന്ന് അറിയിച്ചു. പാക്കിസ്ഥാനും ഇതു പോലെ മത്സരങ്ങള്‍ അവസാനിപ്പിക്കുവാന്‍ പ്രാപ്തിയുള്ള താരങ്ങള്‍ ഏറെയുണ്ട് എന്നാല്‍ സ്റ്റോക്സ് വളരെ മികച്ച താരമാണ്. പാക്കിസ്ഥാനും സ്റ്റോക്സിനെ പോലെ മികച്ചരു താരത്തെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അസ്ഹര്‍ അലി പറഞ്ഞു.

സ്റ്റോക്സ് ഇപ്പോള്‍ ഇരുത്തം വന്ന ഓള്‍റൗണ്ടര്‍ ആണെന്നും ലോകകപ്പ് ഫൈനലിലും ലീഡ്സ് ടെസ്റ്റിലും താരം ഒറ്റയാള്‍ പ്രകടനത്തിലൂടെ ടീമിനെ വിജയിപ്പിച്ച് അത് സ്ഥിതീകരിച്ചിട്ടുണ്ടെന്നും അസ്ഹര്‍ അലി പറഞ്ഞു. അത്തരം താരങ്ങളെ കണ്ടെത്തുക വളരെ ശ്രമകരമായ കാര്യാണ്. ഇംഗ്ലണ്ടിനും ഇനിയൊരു സ്റ്റോക്സിനെ കണ്ടെത്തുക പ്രയാസകരമാകുമെന്നും അസ്ഹര്‍ അലി സൂചിപ്പിച്ചു.

Previous articleറായിഡു പ്രധാന ഘടകം, താരം തിരികെ എത്തുന്നതില്‍ പങ്ക് വഹിക്കാനായതില്‍ സന്തോഷം – നോയല്‍ ഡേവിഡ്
Next articleരോഹിത് ശര്‍മ്മ മികച്ച താരം, ടെസ്റ്റ് അവസരം ലഭിയ്ക്കാത്തത് കടുപ്പമേറിയ കാര്യം