
- Advertisement -
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മെല്‍ബേണ്‍ പിച്ചില്‍ നിന്ന് ഒരു ഫലമുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. കഴിഞ്ഞ സീരീസില്‍ ഓസ്ട്രേലിയ 2-0നു മുന്നില്‍ നില്‍ക്കെയാണ് മെല്‍ബേണിലെ പിച്ചില്‍ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ പച്ചപ്പുള്ള പിച്ചില്‍ നിന്ന് മത്സരത്തില്‍ ഒരു ഫലമുണ്ടാകുമെന്നാണ് ഇന്ത്യന്‍ നായകന്‍ പ്രതീക്ഷ പങ്കുവെച്ചത്.
പരമ്പരയില്‍ ഓരോ ടെസ്റ്റ് ഇരു ടീമുകളും വിജയിച്ച് നില്‍ക്കുമ്പോള്‍ പരമ്പരയുടെ ഗതി നിര്‍ണ്ണയിക്കുന്ന മത്സരമാകും മെല്‍ബേണിലേത്. ജയ പ്രതീക്ഷയുമായി എത്തുന്ന ഇന്ത്യ പിച്ചില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ടെസ്റ്റ് മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ഗുണകരമായ അവസ്ഥയാണെങ്കില്‍ മത്സരം കൂടുതല്‍ ആവേശകരമാകുമെന്നാണ് തന്റെ അഭിപ്രായമെന്നും വിരാട് പറഞ്ഞു.
Advertisement