ഇഷാന്ത് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി തിരികെ എത്തുമെന്നാണ് പ്രതീക്ഷ – സൗരവ് ഗാംഗുലി

- Advertisement -

ഐപിഎലിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റിന് ടീമില്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി സീസണിന്റെ തുടക്കത്തില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അതിന് ശേഷം ഇഷാന്ത് ഇന്ത്യയിലേക്ക് മടങ്ങി ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് നടപടികളില്‍ ഏര്‍പ്പെട്ട് വരികയാണ്.

താരം ഫിറ്റ്നെസ്സ് തെളിയിക്കുന്ന പക്ഷം താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും അതിന് താരത്തിന് സാധിക്കുമെന്നുമാണ് സൗരവ് അഭിപ്രായപ്പെട്ടത്. 2018-19 ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരെ 3 ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റാണ് ഇഷാന്ത് നേടിയത്.

താരം ചെറിയ റണ്ണപ്പില്‍ പന്തെറിയുവാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും സൗരവ് സൂചിപ്പിച്ചു.

Advertisement