ബാറ്റിംഗിൽ തിളങ്ങി സഞ്ജുവും ഹൂഡയും സൂര്യകുമാറും, ആധികാരിക വിജയവുമായി ഇന്ത്യന്‍സ്

Sanjuhooda

ഡര്‍ബിഷയറിനെതിരെ സന്നാഹ മത്സരത്തിൽ തിളക്കമാര്‍ന്ന വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബിഷയര്‍ 8 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയപ്പോള്‍ ഇന്ത്യ 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു.

മാഡ്സന്‍(28), ലെയ്സ് ഡു പ്ലൂയ്(27), ബ്രൂക്ക് ഗസ്റ്റ്(23), അലക്സ് ഹ്യുജ്സ്(24) എന്നിവരാണ് ഡര്‍ബിഷയറിന് വേണ്ടി റൺസ് കണ്ടെത്തിയത്. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗും ഉമ്രാന്‍ മാലിക്കും രണ്ട് വീതം വിക്കറ്റ് നേടി.

ദീപക് ഹൂഡ(37 പന്തിൽ 59), സഞ്ജു സാംസൺ(30 പന്തിൽ 38), സൂര്യകുമാര്‍ യാദവ്(22 പന്തിൽ പുറത്താകാതെ 36) എന്നിവരാണണ് ഇന്ത്യയുടെ വിജയം എളുപ്പത്തിലാക്കിയത്.