മാര്‍ക്രത്തെ മടക്കി ഹെരാത്ത്, ദക്ഷിണാഫ്രിക്ക 42/1

- Advertisement -

കൊളംബോ ടെസ്റ്റില്‍ ചായയ്ക്ക ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 42/1 എന്ന സ്കോറില്‍ നില്‍ക്കുന്നു. ഡീന്‍ എല്‍ഗാറിനെ ദില്‍രുവന്‍ പെരേര പുറത്താക്കിയെങ്കിലും ഫ്രണ്ട് ഫുട്ട് നോബോളില്‍ താരത്തിനു വീണ്ടും ഒരു അവസരം ലഭിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ആഞ്ചലോ മാത്യൂസ് സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ഈ അവസരം മുതലാക്കി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ടീമിനെ മുന്നോട്ട് നയിക്കുമെന്നാണ് കരുതിയതെങ്കിലും ഹെരാത്ത് മാര്‍ക്രത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ലങ്കയ്ക്ക് ആദ്യ നേട്ടം നല്‍കി.

14 റണ്‍സാണ് മാര്‍ക്രം നേടിയത്. ഹെരാത്തിനെതിരെ സ്വീപ് ഷോട്ട് ശ്രമിച്ചാണ് താരം വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. ക്രീസില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഡീന്‍ എല്‍ഗാര്‍(14*), ത്യൂണിസ് ഡി ബ്രൂയിന്‍(8*) എന്നിവരാണ് നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement