ആരാധകർ അക്രമിച്ചത് ക്ഷമിച്ച് ഡച്ച് താരം സ്പോർടിംഗിൽ തിരിച്ചെത്തി

- Advertisement -

ഡച്ച് സ്ട്രൈക്കർ ബാസ് ഡോസ്റ്റ് സ്പോർടിംഗ് ആരാധകരോട് ക്ഷമിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പ് തന്നെയും തന്റെ ടീമിനെയും അമ്പതിൽ അധികം വരുന്ന ആരാധകർ ആക്രമിച്ചപ്പോൾ ഏറ്റവും കൂടുതൽ പരിക്കേറ്റത് ബാസ് ഡോസ്റ്റിനായിരുന്നു. തലയിൽ സ്റ്റിച്ച് വേണ്ടി വന്ന താരം സീസണൊടുവിൽ ക്ലബ് വിടാൻ വേണ്ടി മാനേജ്മെന്റിന് അപേക്ഷയും കൊടുത്തിരുന്നു.

ആക്രമണത്തിൽ പ്രതിഷേധിച്ച് ക്ലബ് ക്യാപ്റ്റൻ റൂയി പാട്രിസിയോ ഉൾപ്പെടെ 9 താരങ്ങൾ ക്ലബ് വിടുകയും ചെയ്തു. എന്നാൽ ബാസ് ഡോസ്റ്റ് ക്ലബിലെ മാനേജ്മെന്റിൽ വന്ന മാറ്റത്തിൽ തൃപ്തനാണെന്നും ക്ലബിനെ താൻ സ്നേഹിക്കുന്നു എന്നും പറഞ്ഞ് മൂന്ന് വർഷത്തേക്ക് ക്ലബുമായി കരാർ പുതുക്കി. 2015 മുതൽ സ്പോർടിംഗിന് ഒപ്പമുള്ള ബാസ് ഡോസ്റ്റ് സ്പോർടിംഗിനായി തകർപ്പൻ ഫോമിലാണ് അവസാന സീസണുകളിൽ കളിച്ചത്.

പോർച്ചുഗീസ് ലീഗിൽ സ്പോർടിംഗിനായി 61 മത്സരങ്ങൾ നിന്ന് 61 ഗോളുകൾ ഡോസ്റ്റ് നേടിയിട്ടുണ്ട്. തന്റെ കുടുംബത്തിനോട് ആലോചിച്ചാണ് കരാർ പുതുക്കാനുള്ള തീരുമാനത്തിൽ എത്തിയത് എന്ന് താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement