ആദ്യ ദിനം ഒരു ബൗൾ പോലും എറിയാതെ സൗത്ത് ആഫ്രിക്കയുടെ സന്നാഹ മത്സരം

- Advertisement -

ബോർഡ് പ്രസിഡന്റ്സ് ഇലവനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം ഒരു ബൗൾ പോലും എറിയാനായില്ല.  മഴയെ തുടർന്നാണ് മത്സരത്തിന്റെ ആദ്യ ദിവസം ഒരു ബോൾ പോലും എറിയാനാവാതെ പോയാത്.  തുടർച്ചയായ മഴ പോലും ടോസ് പോലും ചെയ്യാൻ സാധിച്ചിരുന്നില്ല.

ഇതോടെ രോഹിത് ശർമ്മക്കും ഉമേഷ് യാദവിനും സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിന് മുൻപ് ഫോം കണ്ടെത്താനുള്ള മികച്ച അവസരമാണ് നഷ്ടപെട്ടത്. ആദ്യ ദിനം മഴ എടുത്തതോടെ രണ്ട് ദിവസം മാത്രമാണ് സന്നാഹ മത്സരത്തിൽ ബാക്കിയുള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഒക്ടോബർ 2ന് വിശാഖപട്ടണത്ത് വെച്ച് നടക്കും.

പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം ഉമേഷ് യാദവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നു. വെസ്റ്റിൻഡീസ് പരമ്പരയിൽ ഓപ്പണറായി അവസരം ലഭിക്കാതിരുന്ന രോഹിത് ശർമ്മ മത്സരത്തിൽ ഇന്ത്യൻ ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്.

Advertisement