കോണ്ടെയെ വിമർശിച്ച് കോസ്റ്റ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ചെൽസി പരിശീലകൻ കോണ്ടെയ്ക്ക് എതിരെ വിമർശനവുമായി ഡിയേഗോ കോസ്റ്റ. ചെൽസിയിൽ കോസ്റ്റ കോണ്ടെയുടെ കീഴിൽ കളിച്ചിരുന്നു. ഇരുവരും തമ്മിൽ ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിരുന്നു. പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും കൊണ്ടെ ഒരു നല്ല പരിശീലകൻ ആണ് എന്ന് കോസ്റ്റ പറയുന്നു. എന്നാൽ ലോകത്തെ മികച്ച പരിശീലകരിൽ ഒരാളാകണം എങ്കിൽ കോണ്ടെ അദ്ദേഹത്തിന്റെ രീതികൾ മാറ്റേണ്ടതുണ്ട്. കോസ്റ്റ പറഞ്ഞു.

കോണ്ടെ മനുഷ്യരോട് ഇടപഴകുന്ന രീതി ശരിയല്ല എന്നും കോസ്റ്റ പറഞ്ഞു‌. റയൽ മാഡ്രിഡ് ഒക്കെ പോലെയുള്ള ക്ലബിലാണ് കോണ്ടെ ഈ സ്വഭാവം കാണിക്കുന്നത് എങ്കിൽ ഒരു മാസം പോലും അദ്ദേഹം ക്ലബിക് നിൽക്കില്ല എന്നും കോസ്റ്റ പറയുന്നു‌. ഇപ്പോൾ ഇന്റ മിലാന്റെ പരിശീലകനാണ് കോണ്ടെ.