ഹാസല്‍വുഡ് ശ്രീലങ്കയ്ക്കെതിരെയില്ല, പകരം ജൈ റിച്ചാര്‍ഡ്സണ്‍ ടീമില്‍

Sports Correspondent

ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് ജോഷ് ഹാസല്‍വുഡിന്റെ സേവനം നഷ്ടമാവും. പുറത്തിനേറ്റ പരിക്കാണ് താരത്തിന്റെ സാധ്യത ഇല്ലാതാക്കിയത്. പകരം ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൈ റിച്ചാര്‍ഡ്സണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താരം ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ കളിക്കുമെന്നാണ് ഓസ്ട്രേലിയന്‍ മെഡിക്കല്‍ സംഘം അറിയിച്ചത്.

ഇന്ത്യന്‍ ഏകദിന പരമ്പരയില്‍ മുന്‍ നിര പേസര്‍മാര്‍ക്ക് ഓസ്ട്രേലിയ വിശ്രമം നല്‍കിയത് തന്നെ ശ്രീലങ്ക ടെസ്റ്റുകള്‍ക്ക് സജ്ജമാക്കുന്നതിു വേണ്ടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ജൈ റിച്ചാര്‍ഡ്സണെ ഉള്‍പ്പെടുത്തിയെങ്കിലും താരത്തിനു അന്ന് അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യ ഏകദിനങ്ങളില്‍ ആറ് വിക്കറ്റുകളാണ് ജൈ റിച്ചാര്‍ഡ്സണ്‍ നേടിയത്.