മരിനെ മറികടക്കാനാകാതെ സൈന, സെമിയില്‍ പുറത്ത്

ഒളിമ്പിക് ചാമ്പ്യന്‍ സ്പെയിനിന്റെ കരോളിന മരിനെ മറികടക്കാനാകാതെ സൈന നെഹ്‍വാല്‍. ഇതോടെ ഇന്ത്യയുടെ മലേഷ്യ മാസ്റ്റേഴ്സ് പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. 40 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 16-21, 13-21 എന്ന സ്കോറിനാണ് സൈന അടിയറവ് പറഞ്ഞത്.

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയെ കീഴടക്കിയാണ് സൈന സെമിയില്‍ എത്തിയത്.