നാലാം ദിവസത്തെക്കുറിച്ച് ശുഭചിന്തകള്‍ മാത്രം – സ്റ്റുവര്‍ട് ബ്രോഡ്

Stuartbroadjoeroot

ലോര്‍ഡ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ ജയിക്കുവാന്‍ 5 വിക്കറ്റ് കൈവശമുള്ള ഇംഗ്ലണ്ടിനാണ് മേൽക്കൈ. 77 റൺസ് നേടി ക്രീസിലുള്ള ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുള്ള ലോര്‍ഡ്സിൽ നാലാം ദിവസം ന്യൂസിലാണ്ടിന്റെ മടങ്ങി വരവ് തള്ളിക്കളയാനാകില്ല.

എന്നാൽ നാലാം ദിവസത്തെക്കുറിച്ച് മികച്ച ചിന്തകള്‍ മാത്രമാണ് തനിക്കുള്ളതെന്നാണ് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കിയത്. ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ഏറ്റവും ശാന്തനായ ബാറ്റ്സ്മാനാണെന്നും ഫോക്സിയോടൊപ്പം ഇംഗ്ലണ്ട് മികച്ച നിലയിലാണ് നില്‍ക്കുന്നതെന്നും ശുഭകരമായ ചിന്തയാണ് നാലാം ദിവസത്തെക്കുറിച്ച് തനിക്കുള്ളതെന്നും ബ്രോഡ് വ്യക്തമാക്കി.