സെലക്ഷന്‍ പാനലില്‍ ഹതുരുസിംഗയെ ഉള്‍പ്പെടുത്തുന്നതിൽ പ്രശ്നമില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് സെലക്ടര്‍മാര്‍

Sports Correspondent

Chandikahathurusingha

ബംഗ്ലാദേശിന്റെ പുതിയ കോച്ചായി എത്തുന്ന മുന്‍ കോച്ച് കൂടിയായ ശ്രീലങ്കന്‍ ചന്ദിക ഹതുരുസിംഗയ്ക്ക് ബംഗ്ലാദശ് സെലക്ഷന്‍ പാനലിൽ സ്ഥാനം നൽകുന്നതിൽ തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് സെലക്ടര്‍മാര്‍.

ഹതുരുസിംഗയെ പാനലില്‍ ഉള്‍പ്പെടുന്നതിനെക്കുറിച്ച് ബോര്‍ഡ് പിന്നീട് മാത്രമാവും തീരുമാനിക്കുകയെങ്കിലും കോച്ചിന് ടീം സെലക്ഷന് എന്തായാലും ശക്തമായ അഭിപ്രായം ഉണ്ടാകുമെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

സെലക്ടര്‍മാരുടെ ശക്തി ഈ നീക്കം ക്ഷയിപ്പിക്കുമെന്നാണ് ഹതുരുസിംഗയെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.