ഇന്ത്യയ്ക്കെതിരെ ഹസീബിന് ശതകം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്ന് തന്നെ ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ശതകം നേടി ഹസീബ് ഹമീദ്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കൗണ്ടി സെലക്ട് ഇലവന്‍ 220/9 എന്ന നിലയിലാണ്. ഹസീബ് 112 റൺസ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

Indiawarmup

ലിയാം പാറ്റേര്‍സൺ-വൈറ്റ് 33 റൺസ് നേടി ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയപ്പോള്‍ ലിന്‍ഡൺ ജെയിംസ്(27) ആണ് മറ്റൊരു പ്രധാന സ്കോറര്‍. 82.3 ഓവര്‍ ആയപ്പോള്‍ 9ാം വിക്കറ്റായി ലിയാം വീണതോടെ മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഉമേഷ് മൂന്നും സിറാജ് രണ്ടും വിക്കറ്റാണ് നേടിയത്. ജസ്പ്രീത് ബുംറ, ശര്‍ദ്ധുൽ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേൽ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.