റാമോസിന്റെ നാലാം നമ്പർ ഇനി അലാബയ്ക്ക്

Img 20210721 231158

റയൽ മാഡ്രിഡ് പുതിയ സൈനിംഗ് ആയ അലാബ ഇന്ന് മാഡ്രിഡിൽ എത്തി. പ്രീസീസണു മുമ്പായി മെഡിക്കൽ പൂർത്തിയാക്കിയ അലാബയെ ഇന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ബയേണിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് അലാബ റയൽ മാഡ്രിഡിൽ എത്തിയത്. താരം റയൽ മാഡ്രിഡിൽ നാലാം നമ്പർ ജേഴ്സി ആകും അണിയുക. മുമ്പ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ് അണിഞ്ഞിരുന്ന ജേഴ്സി ആയിരുന്നു അത്.

എന്നാൽ താൻ റാമോസിന് പകരക്കാരൻ ആവാനല്ല റയലിൽ എത്തിയത് എന്നും താൻ അലാബ തന്നെ ആയിരിക്കും എന്നും ഇന്ന് അലാബ മാധ്യമങ്ങളോട് പറഞ്ഞു.

“ക്ലബിന് നാലാം നമ്പർ എന്താണ് എന്ന് എനിക്കറിയാം, അത് എന്നെ പ്രചോദിപ്പിക്കുന്നു. ഈ നമ്പർ കരുത്തിനെയും നേതൃത്വത്തെയും പ്രതിനിധീകരിക്കുന്നു. ആ നമ്പറിനായി എന്റെ എല്ലാം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” അലാബ പറഞ്ഞു.

“റയലിലേക്കുള്ള വരവ് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബിൽ ആണ് ഉള്ളത്, ഇവിടെ വന്നതിൽ എനിക്ക് അഭിമാനമുണ്ട്,” ഡിഫെൻഡർ പറഞ്ഞു.