ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഹസൻ അലിയും ഫഹീം അഷ്ഫറഫും കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള റാവൽപിണ്ടിയിലെ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് മുന്‍ നിര താരങ്ങളായ ഹസൻ അലിയുടെയും ഫഹീം അഷ്റഫിന്റെയും സേവനം ലഭ്യമാകില്ല. മാര്‍ച്ച് 4 മുതൽ 8 വരെ നടക്കുന്ന ടെസ്റ്റിനുള്ള സംഘത്തിലേക്ക് പകരക്കാരായി ഇഫ്തിക്കർ അഹമ്മദിനെയും മുഹമ്മദ് വസീം ജുനിയറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇരുവരും നാളെ മുതൽ മൂന്ന് ദിവസം ഹോട്ടൽ ക്വാറന്റീനിലേക്ക് പോകും. അതിന് ശേഷം കോവിഡ് പരിശോധനയിൽ വിജയിച്ചാൽ സ്ക്വാഡിനൊപ്പം ചേരും.

ഫഹീം അഷ്റഫും ഹസന്‍ അലിയും രണ്ടാം ടെസ്റ്റിന്റെ സമയത്തേക്ക് ഫിറ്റ്നെസ്സ് വീണ്ടെടുത്ത് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.