ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം ഹാരി ഗുര്‍ണേ. ഇംഗ്ലണ്ടിന് വേണ്ടി 12 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇടം കൈയ്യന്‍ പേസര്‍ നോട്ടിംഗാഷയര്‍ താരം ആണ്. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ടി20 ക്രിക്കറ്റില്‍ താരം പങ്കെടുത്തിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരം ഈ സീസണില്‍ പരിക്ക് കാരണം കളിച്ചിരുന്നില്ല. വൈറ്റാലിറ്റി ബ്ലാസ്റ്റിലും കളിക്കില്ലെന്ന് താരം നേരത്തെ പ്രഖ്യാപിച്ചുവെങ്കിലും വിരമിക്കല്‍ തീരുമാനം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഐപിഎല്‍ കൂടാതെ ബിഗ് ബാഷ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നീ ടൂര്‍ണ്ണമെന്റിലും താരം പങ്കെടുത്തിട്ടുണ്ട്.

Previous articleവരാനെയുമായുള്ള ചർച്ചകൾ സജീവമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഫ്രെഡ് ഒക്കെ എങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടിക്കൊടുക്കും എന്ന് അറിയില്ല എന്ന് കീൻ