പരിക്കേറ്റ പാക്കിസ്ഥാന്‍ താരം ഹാരിസ് സൊഹൈല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിക്കില്ല. ടീമിന്റെ പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന്റെ എംആര്‍ഐ സ്കാനിൽ ഗ്രേഡ് 3 ടിയര്‍ ആണെന്നാണ് കണ്ടെത്തിയത്. റീഹാബ് പരിപാടിയ്ക്കായി നാലാഴ്ച സമയമെങ്കിലും വേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഉള്ള നിഗമനം.
താരം ഉടനെ പാക്കിസ്ഥാനിലേക്ക് മടങ്ങുമെന്നും ലാഹോറിലെ നാഷണൽ ഹൈ പെര്‍ഫോമന്‍സ് സെന്ററിൽ റീഹാബ് നടപടികള്‍ ആരംഭിയ്ക്കുമെന്നുമാണ് സൂചന. ഏകദിന പരമ്പര ആരംഭിക്കുക. കാര്‍ഡിഫ്, ലോര്‍ഡ്സ്, എഡ്ജ്ബാസ്റ്റൺ എന്നിവിടങ്ങളിലായി നടക്കും.













