ശ്രീലങ്കയ്ക്കെതിരെയുള്ള ബൗളിംഗ് പ്രകടനം, ഏകദിന റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ക്രിസ് വോക്സ്

ശ്രീലങ്കയ്ക്കെതിരെയുള്ള തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഏകദിന ബൗളര്‍മാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ക്രിസ് വോക്സ്. ഇത് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന കരിയര്‍ റാങ്ക് ആണ്. ആദ്യ മത്സരത്തിൽ 18 റൺസിന് നാല് വിക്കറ്റ് നേടിയ താരം മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2020 സെപ്റ്റംബറിൽ വോക്സ് റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ബെന്‍ സ്റ്റോക്സിനെ മറികടന്ന് താരം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡേവിഡ് വില്ലി, ടോം കറന്‍ എന്നിവരാണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റു താരങ്ങള്‍.

വില്ലി 13 സ്ഥാനം മെച്ചപ്പെടുത്തി 37ാം സ്ഥാനത്തേക്കും ടോം കറന്‍ 20 സ്ഥാനം മെച്ചപ്പെടുത്തി 68ാം സ്ഥാനത്തുമാണുള്ളത്.

Previous articleഹാരിസ് സൊഹൈൽ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ കളിക്കില്ല
Next articleമൈനര്‍ ലീഗ് ടി20യ്ക്ക് സ്പോൺസറായി ടൊയോട്ട എത്തുന്നു