രോഹിത് വിരമിക്കുമ്പോൾ ഹാർദിക് ഇന്ത്യയുടെ ക്യാപ്റ്റൻ ആകണം എന്ന് സിദ്ദു

Newsroom

Picsart 24 03 30 13 19 41 477
Download the Fanport app now!
Appstore Badge
Google Play Badge 1

രോഹിത് ശർമ്മ വിരമിച്ചാൽ ഇന്ത്യൻ ക്യാപ്റ്റൻസി ഹാർദിക് പാണ്ഡ്യയിൽ ആണ് എത്തേണ്ടത് എന്ന് മുൻ ഇന്ത്യൻ താരം നവചോത് സിദ്ദു. ഹാർദിക് ഇന്ത്യൻ ടീമിൻ്റെ ഭാവി ക്യാപ്റ്റൻ ആണെന്നും ബിസിസിഐയുടെ ഭാവി പദ്ധതി ഹാർദികിന്റെ ക്യാപ്റ്റൻ ആക്കുക എന്നതാണ് എന്നും സിദ്ദു പറഞ്ഞു.

ഹാർദിക് 23 11 04 10 34 01 861

“ഹാർദിക് പാണ്ഡ്യയാണ് ഭാവി. രോഹിതിന് ഇപ്പോൾ ഏകദേശം 36-37 വയസ്സുണ്ട്. അദ്ദേഹത്തിന് രണ്ട് വർഷം കൂടി ബാക്കിയുണ്ട്. അവൻ ഒരു മികച്ച ക്യാപ്റ്റനും ഒരു മികച്ച കളിക്കാരനുമാണ്. എന്നാൽ അവൻ വിരമിക്കുന്ന സമയത്തേക്ക് ക്യാപ്റ്റൻസിക്ക് വേണ്ടി പുതിയ ഒരാളെ ഒരുക്കേണ്ടതുണ്ട്” നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

“ഞാൻ ഹാർദിക് പാണ്ഡ്യയെ ടെസ്റ്റ് മാച്ച് ക്യാപ്റ്റൻസിക്കായി വാദിക്കുന്നില്ല. പക്ഷേ, അവൻ നിങ്ങളുടെ വൈസ് ക്യാപ്റ്റൻ ആണ്. രോഹിത് ഇല്ലാതിരുന്ന ഒരു വർഷത്തോളം അദ്ദേഹം ടി20യിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഹാർദിക് ഒരു ക്യാപ്റ്റൻ ആണ്”അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ് ബോളിൽ ഹാർദിക് തന്നെ അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആകണം എന്ന് സിദ്ദു പറഞ്ഞു.