ഹാര്‍ദ്ദിക് ടീമിലേക്ക് തിരിച്ച് വരും, കൂടി വന്നാല്‍ ഈ ടീമില്‍ ഒരു മാറ്റം, ലോകകപ്പ് ടീമിനുള്ള സൂചന നല്‍കി കോഹ്‍ലി

തോല്‍വിയിലും തങ്ങള്‍ക്ക് കുലുക്കമില്ലെന്ന് വ്യക്തമാക്കിയ കോഹ്‍ലി, ഇപ്പോള്‍ കളിച്ച ടീമില്‍ കൂടി വന്നാല്‍ ഒരു മാറ്റം മാത്രമാവും ലോകകപ്പിനുള്ള ടീമിലുണ്ടാകുക എന്ന വ്യക്തമാക്കി. ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചുവരുമെന്ന് പറഞ്ഞ കോഹ്‍ലി ലോകകപ്പിനു ഇറങ്ങുന്ന ഇലവനെക്കുറിച്ച് കൃത്യമായ ബോധം ടീമംഗങ്ങള്‍ക്കും മാനേജ്മെന്റിനും ഉണ്ടെന്നും സൂചിപ്പിച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യ വരുന്നതോടെ ടീമിന്റെ ബാറ്റിംഗിനു കൂടുതല്‍ ആഴം വരുമെന്നും ബൗളിംഗ് സാധ്യതകളും വര്‍ദ്ധിപ്പിക്കുമെന്ന് കോഹ്‍ലി പറഞ്ഞു. ഇലവനിലോ മറ്റും യാതൊരു വിധ അഭിപ്രായവ്യത്യാസമില്ലെന്നും സമ്മര്‍ദ്ദ സ്ഥിതികളില്‍ ടീം എങ്ങനെ പ്രതികരിക്കുന്നു എന്നത് മാത്രമേ ചിന്തിക്കേണ്ടതുള്ളുവെന്നും കോഹ്‍ലി പറഞ്ഞു.