കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയിൽ നഷ്ട്ടമായ ആദ്യ പരമ്പര

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് കീഴിൽ ഇന്ത്യയിൽ ആദ്യമായി ഒരു പരമ്പരയിൽ തോറ്റ് ഇന്ത്യ. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ 3-2ന് ഓസ്ട്രേലിയയോട് തോറ്റതോടെയാണ് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യയിൽ ആദ്യമായി ഒരു പരമ്പര ഇന്ത്യയിൽ തോറ്റത്. കോഹ്‌ലിക്ക് കീഴിൽ ടെസ്റ്റ് ക്രിക്കറ്റിലോ ഏകദിന ക്രിക്കറ്റിലോ ടി20യിലോ ഇന്ത്യയിൽ ഒരു പരമ്പര ഇന്ത്യക്ക് നഷ്ട്ടമായിരുന്നില്ല. ഇന്നലെ നിർണായകമായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് 35 റൺസിന്‌ തോൽക്കുകയായിരുന്നു.

ആദ്യമായിട്ടാണ് വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ തുടർച്ചയായി മൂന്ന് ഏകദിന മത്സരങ്ങൾ പരാജയപ്പെടുന്നത്. പരമ്പരയിൽ ആദ്യ 2 മത്സരങ്ങൾ ജയിച്ച ഇന്ത്യ തുടർന്ന് മൂന്ന് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പരമ്പര അടിയറവെക്കുകയായിരുന്നു. ഇതിനു പുറമെ 2016ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യിൽ നടന്ന ഒരു പരമ്പരയിൽ ഇന്ത്യ പരാജയമറിയുന്നത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ശേഷം പരമ്പര കൈവിട്ട ടീമെന്ന നാണക്കേടും ഇന്ത്യക്ക് ഇന്നലത്തെ തോൽവിയോടെ ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ 2-0ന് ജയിച്ചു നിന്നതിന് ശേഷം പരമ്പര കൈവിടുന്നത്.