മഴ കളി മുടക്കി, മൂന്നാം ടി20 ടൈയിൽ പിരിഞ്ഞു, ഇന്ത്യയ്ക്ക് പരമ്പര

Hoodapandya

ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം ടി20 മത്സരം മഴ മുടക്കിയപ്പോള്‍ ഇന്ത്യ 9 ഓവറിൽ 75/4 എന്ന നിലയിൽ ഡക്ക്വര്‍ത്ത് ലൂയിസ് സ്കോറിന് ഒപ്പമായിരുന്നുവെന്നതിനാൽ മത്സരം ടൈയിൽ അവസാനിച്ചു. ഇതോടെ പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കി.

ഹാര്‍ദ്ദിക് പാണ്ഡ്യ 18 പന്തിൽ പുറത്താകാതെ 30 റൺസ് നേടിയതാണ് ഇന്ത്യയ്ക്ക് തുണയായത്. നേരത്തെ ടോപ് ഓര്‍ഡര്‍ താരങ്ങളായ ഇഷാന്‍ കിഷന്‍(10), ഋഷഭ് പന്ത്(11), സൂര്യകുമാര്‍ യാദവ്(13), ശ്രേയസ്സ് അയ്യര്‍(0) എല്ലാം വേഗത്തിൽ പുറത്താകുകയായിരുന്നു.

ന്യൂസിലാണ്ടിനായി ടിം സൗത്തി രണ്ട് വിക്കറ്റ് നേടി.