ഹർദിക് പാണ്ട്യ ഫിറ്റ്നസ് ടെസ്റ്റ് പരാജയപ്പെട്ടിട്ടില്ലെന്ന് ട്രെയിനർ

- Advertisement -

ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ ഒരു ഫിറ്റ്നസ് ടെസ്റ്റിലും പങ്കെടുത്തിട്ടില്ലെന്ന് ഹർദിക് പാണ്ട്യയുടെ ട്രെയിനർ എസ്.രജനികാന്ത്. ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ എ ടീമിൽ പാണ്ഡ്യാക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. തുടർന്ന് താരം ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപെട്ടതുകൊണ്ടാണ് ടീമിൽ ഇടം നേടാതിരുന്നതെന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ ഇതിനെതിരെയുള്ള പ്രസ്താവനകളുമായാണ് ഹർദിക് പാണ്ട്യയുടെ ട്രെയിനർ രംഗത്തെത്തിയത്. ഹർദിക് പാണ്ട്യ 100% ഫിറ്റ് ആണെന്നും എന്നാൽ തുടർച്ചയായി അന്തർ ദേശീയ മത്സരങ്ങൾ കളിച്ച് താരത്തിന്റെ ജോലി ഭാരം കൂട്ടാൻ ഉദ്ദേശമില്ലെന്നും അത്കൊണ്ടാണ് ടീമിൽ അവസരം നൽകാതിരുന്നതെന്നും ട്രെയിനർ പറഞ്ഞു. പാണ്ട്യ ഒരു ഫിറ്റ്നസ് ടെസ്റ്റിലും പങ്കെടുത്തിട്ടില്ലെന്നും അത് കൊണ്ട് തന്നെ ഫിറ്റ്നസ് ടെസ്റ്റ് പരാജയപെട്ടു എന്നത് ഒരു ചോദ്യമല്ലെന്നും രജനികാന്ത് പറഞ്ഞു.

ഇന്റർനാഷണൽ ക്രിക്കറ്റിൽ താരത്തിന്റെ ബൗളിംഗ് ജോലി ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ടാണ് താരത്തെ ടീമിൽ ഉൾപെടുത്താതിരുന്നതെന്നും രജനികാന്ത് പറഞ്ഞു. ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ട്യക്ക് പകരം വിജയ് ശങ്കർ ഇടം നേടിയിരുന്നു.

Advertisement