ഇന്ത്യക്കെതിരായ വമ്പൻ തോൽവി, ഉത്തരവാദിത്വമേറ്റെടുത്ത് മലിങ്ക

Photo: Twitter/@BCCI
- Advertisement -

ഇന്ത്യക്കെതിരായ വമ്പൻ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിങ്ക. ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് തിരികെ മടങ്ങനായിരുന്നു ശ്രീലങ്കയുടെ വിധി. 2-0 തിനാണ് ഇന്ത്യ പരമ്പര നേടിയത്. മഴ ചതിച്ചപ്പോൾ ഒരു മത്സരം ഒഴുവാക്കിയിരുന്നു. പരമ്പര തന്നെ നഷ്ടപ്പെട്ടതിലെ മുഴുവൻ പഴിയും തനിക്ക് തന്നെയെന്നാാണ് ശ്രീലങ്കൻ ക്യാപ്റ്റന്റെ പക്ഷം.

ടീമിലെ ഏറ്റവും പരിചയ സമ്പത്തുള്ള തനിക്ക് ഒരു വിക്കറ്റ് വീഴത്താൻ സാധിച്ചില്ലെന്ന് പറഞ്ഞ മലിങ്ക ബാറ്റിംഗില്‍ ടോപ് ഓഡറിന്‍റെ വീഴ്‌ച്ചയും തിരിച്ചടിയായെന്നും കൂടി പറഞ്ഞു. യുവതാരങ്ങൾ ഇനിയും ഏറെ പഠിക്കാനുണ്ട്, തുടക്കത്തിലെ കൂട്ട് കെട്ടുകളും വലിയ ഷോട്ടുകളും ടി20യിൽ പ്രധാനമാണ്. സമ്മർദ്ദത്തിനടിമപ്പെട്ട തനിക്ക് പവർ പ്ലേയിൽ പോലും ഒരു വിക്കറ്റ് നേടാൻ സാധിച്ചില്ലെന്നും ശ്രീലങ്കൻ ക്യാപ്റ്റൻ പറഞ്ഞു.

Advertisement