ദിനേശ് കാർത്തിക് എല്ലാവർക്കും പ്രചോദനമാണെന്ന് ഹർദിക് പാണ്ഡ്യ

Dinesh Karthik Hardik Pandya Talk India

വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് എല്ലാവർക്കും വലിയൊരു പ്രചോദനമാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20ൽ ദിനേശ് കാർത്തികിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ദിനേശ് കാർത്തിക്കുമായി നടത്തിയ അഭിമുഖത്തിനിടയിലാണ് ഹർദിക് പാണ്ഡ്യ ദിനേശ് കാർത്തിക് എല്ലാവർക്കും പ്രചോദനമാണെന്ന് പറഞ്ഞത്.

മുൻപ് ഇന്ത്യൻ ടീമിൽ കാർത്തികിന് അവസരം ലഭിക്കാതിരുന്ന സമയത്ത് താരം തന്നോട് ഇന്ത്യൻ ടീമിലേക്കും ലോകകപ്പ് ടീമിലേക്കും തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നുവെന്നും അത് താരം നടപ്പിലാക്കിയെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു. അന്ന് വീണ്ടും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാൻ വേണ്ടി എല്ലാം നൽകുമെന്നും കാർത്തിക് പറഞ്ഞെന്ന് ഹർദിക് പാണ്ഡ്യ വെളിപ്പെടുത്തി. മത്സരത്തിൽ 27 പന്തിൽ നിന്ന് 55 റൺസ് എടുത്ത കാർത്തിക് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ആദ്യ അർദ്ധ സെഞ്ച്വറി കരസ്ഥമാക്കിയിരുന്നു.